Sunday, September 20, 2026

സിറിയയിൽ സൈനിക ബസിനുനേരെ ബോംബ് സ്ഫോടനം; 14 പേര്‍ കൊല്ലപ്പെട്ടു

ഡമാസ്കസ്സി: സിറിയയില്‍ ( Syria) ബോംബ് സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 3 പേർക്കു പരുക്കേറ്റു. സൈനികരുമായി യാത്ര ചെയ്യുകയായിരുന്ന ആര്‍മി ബസാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. ബസ് കത്തിനശിച്ചു.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരുമേറ്റിട്ടില്ല.

സെൻട്രൽ ഡമാസ്കസിലാണു ദുരന്തം.പ്രാദേശികസമയം രാവിലെ ഏഴു മണിയോടെയാണ് സ്ഫോടനമുണ്ടായത്.ഭീകരരെ ഷെല്ലാക്രമണത്തിലൂടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വധിച്ചതിനുള്ള പ്രതികാരമായി നടത്തിയ ഭീകരാക്രമണമാണെന്നാണ് സൂചന. ഒരു ദശകക്കാലമായി തുടരുന്ന സിറിയയിലെ സംഘർഷങ്ങളിൽ മൂന്നര ലക്ഷത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

Related Articles

Latest Articles