Monday, May 20, 2024
spot_img

വാഹന ഉടമകൾ ജാഗ്രതൈ …അടുത്ത വർഷം മുതൽ ഈ വാഹനങ്ങൾ ഇന്ത്യയിൽ ഉണ്ടാവില്ല

വാഹന ഉടമകൾ ജാഗ്രതൈ …അടുത്ത വർഷം മുതൽ ഈ വാഹനങ്ങൾ ഇന്ത്യയിൽ ഉണ്ടാവില്ല | CARS

ഓരോ വര്‍ഷവും വാഹന ലോകത്ത് നിന്ന് നിരവധി മോഡലുകള്‍ അപ്രത്യക്ഷമാകാറുണ്ട്. 2020 -ല്‍, ബിഎസ് 4 -ല്‍ (BS4) നിന്ന് ബിഎസ് -6 (BS6) ലേക്കുള്ള മാറ്റം കാരണം നിരവധി കാര്‍ നിര്‍മ്മാതാക്കള്‍ പല കാര്‍ മോഡലുകളും നിര്‍ത്തലാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ജനപ്രിയ മോഡലായ ഗ്രാന്‍ഡ് ഐ10ന്‍റെ നിര്‍മ്മാണം ഈ വര്‍ഷം ആദ്യം നിര്‍ത്തലാക്കിയിരുന്നു.

ഹ്യുണ്ടായ് വാഹന നിരയില്‍ നിന്ന് നിശബ്​ദമായി നീക്കം ചെയ്​ത മോഡലാണ്​ ഗ്രാന്‍ഡ് ​ഐ10. ഹാച്ച്‌​ബാക്കുകളുടെ വിഭാഗത്തില്‍ മാരുതിയോട്​ ഏറ്റുമുട്ടാന്‍ ഹ്യുണ്ടായിയെ സഹായിച്ച മോഡലുകളില്‍ ഒന്നായിരുന്നു ഇത്​. ജനുവരിയില്‍, ഗ്രാന്‍ഡ്​ ഐ 10 നിയോസ്​ വരികയും ഗ്രാന്‍ഡ് ഐ 10 പിന്നിലേക്ക്​ മാറ്റപ്പെട്ടു.

81 bhp കരുത്തും 114 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിനായിരുന്നു വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവലായിരുന്നു ഗിയര്‍ബോക്സ്. 64 bhp കരുത്തും, 98 Nm ടോര്‍ക്കും ആണ് സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 ഉത്പാദിപ്പിച്ചിരുന്നത്

Related Articles

Latest Articles