Monday, September 21, 2026

കത്ത് എഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി; കുട്ടിയെ തിരിച്ചറിഞ്ഞത് കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാർ

തിരുവനന്തപുരം: കാട്ടാക്കട ആനാകോട് നിന്ന് കത്തെഴുതിവെച്ച് വീട് വിട്ടിറങ്ങിയ 13കാരനെ കണ്ടെത്തി. വെളിയാഴ്ച പുലര്‍ച്ചെ മുതലാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. കള്ളിക്കാട് നിന്ന് കാട്ടാക്കടയിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാർത്ഥിയെ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

വീടിന് സമീപത്തുള്ള സി സി ടി വിയില്‍ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. 8 എ യിലെ സുഹൃത്തിന് കളർ പെൻസിലുകൾ നൽകണമെന്നും ഞാൻ പോകുന്നു എന്ന് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്.

Related Articles

Latest Articles