Friday, January 2, 2026

പ്രളയത്തിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര ; 138 മരണം, ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു; തീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്‌ട്രയിലെ കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തിലും, മണ്ണിടിച്ചിലിലും മരണം 138 ആയി. ആയിരക്കണക്കിന് ആളുകൾ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മുംബൈയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയുള്ള തീരദേശ റായ്‌ഗഡ് ജില്ലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴക്കെടുതിയാണ് മഹാരാഷ്ട്ര കടന്നുപോകുന്നത്. പശ്ചിമ മഹാരാഷ്ട്രയിലെ പൂനെ ഡിവിഷനിലെ കോലാപ്പൂര്‍ ജില്ലയിലെ 40,000 ത്തിലധികം പേര്‍ ഉള്‍പ്പെടെ 84,452 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. മഴ ശക്തയായി പെയ്യുന്നതിനാല്‍ കൊങ്കണ്‍ റെയില്‍പാതയിലൂടെയുള്ള ട്രെയിന്‍ ഗതാഗതം ഇന്നും തടസപ്പെട്ടു. 24 മണിക്കൂറിനിടെ മഹാബലേശ്വറില്‍ 480 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്.

പല സ്ഥലങ്ങളിലും ജലനിരപ്പ് 15-20 അടിയിലധികം ഉയര്‍ന്നതിനാല്‍ ആയിരക്കണക്കിനു പേര്‍ വീടുകളുടെ മേല്‍ക്കൂരയിലും മുകളിലത്തെ നിലയിലും കുടുങ്ങി. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം ധനസഹായം പ്രഖ്യാപിച്ച മഹാരാഷ്ട്ര സര്‍ക്കാര്‍ പരുക്കേറ്റവരുടെ ചികില്‍സ പൂര്‍ണമായും ഏറ്റെടുക്കുമെന്ന് വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles