Wednesday, May 15, 2024
spot_img

ടോവിനോയുടെ മിന്നൽ മുരളി വീണ്ടും വിവാദത്തിൽ: ചിത്രത്തിന്റെ ഷൂട്ടിങ് തടഞ്ഞ് നാട്ടുകാർ ; അണിയറ പ്രവർത്തകർക്ക് എതിരെ കേസെടുത്ത് പോലീസ്

മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന വിശേഷണത്തോടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ‘മിന്നല്‍ മുരളി’. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം സിനിമ ചിത്രീകരണത്തിന് കഴിഞ്ഞ ദിവസമാണ് സർക്കാർ അനുമതി നൽകിയത്. തുടർന്നാണ് മിന്നൽ മുരളിയുടെ ചിത്രീകരണം പുനരാരംഭിച്ചത്. എന്നാൽ ഷൂട്ടിങ് നാട്ടുകാർ ഇടപെട്ട് നിർത്തിവയ്പ്പിച്ചിരിക്കുകയാണ്.

തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഡി കാറ്റഗറിയിൽ ഉള്ള പഞ്ചായത്തിൽ ഷൂട്ടിങ് അനുവദിക്കില്ലെന്നു പറഞ്ഞായിരുന്നു നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. എന്നാൽ ഷൂട്ടിങ്ങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമക്കാർ പറയുന്നു. പ്രദേശത്ത് സംഘർഷത്തെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് നിർത്തിവയ്പ്പിച്ചു. തുടർന്ന് അനുമതിയില്ലായിരുന്നുവെന്നും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തു. നേരത്തെയും മിന്നൽ മുരളിയുടെ ചിത്രീകരണം വിവാദത്തിൽ പെട്ടിരുന്നു.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലുമായാണ് ചിത്രം വരുന്നത്. സൂപ്പര്‍ഹിറ്റ് ചിത്രം ‘ഗോദ’യ്ക്കു ശേഷം ടോവിനോ തോമസും ബേസിൽ ജോസഫും ഒരുമിക്കുന്ന ചിത്രമാണിത്. ചിത്രത്തിൽ അമാനുഷിക കഥാപാത്രമായ മിന്നൽ മുരളിയായാണ് ടൊവിനോ വോഷമിടുന്നത്.

അരുൺ ജിഗർതണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. സമീർ താഹിർ ആണ് ഛായാഗ്രഹണം. സംഗീതം ഷാൻ റഹ്മാൻ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles