Saturday, May 18, 2024
spot_img

ബാഹുബലി അത്ഭുതമാണെങ്കിൽ മരക്കാർ മഹാത്ഭുതം: 21 ദിവസം എതിരാളികളില്ലാതെ ഓടാൻ ഒരുങ്ങി ചിത്രം

സിനിമ ലോകം ഒന്നടങ്കം കണ്ണും നട്ട് കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഹിറ്റുകളുടെ സംവിധായകൻ പ്രിയദർശനും താരരാജാവ് മോഹൻലാലും ഒന്നിക്കുമ്പോൾ എന്നും മലയാള സിനിമയ്ക്ക് ലഭിച്ചിരുന്നത് വമ്പൻ ഹിറ്റുകളാണ്. അതിനാൽ തന്നെ മരക്കാറിനു ഏറെ പ്രതീക്ഷയാണ് സിനിമ ലോകം വെയ്ക്കുന്നത്. വമ്പൻ മുതൽ മുടക്കിൽ ഒരുങ്ങിയ ചിത്രത്തെക്കുറിച്ചുള്ള പ്രിയദർശന്റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ ‘ബാഹുബലി’യേക്കാള്‍ വലിയ സ്കെയിലിലാണ് ഒരുക്കിയിരിക്കുന്നതെന്നാണ് പ്രിയദർശൻ പറയുന്നത്.

“മരക്കാർ ബാഹുബലിയേക്കാൾ വലിയ സ്കെയിലിലാണ് ഒരുക്കിയിരിക്കുന്നത്. അതൊരു സങ്കല്പിക കഥയാണെന്നും മരക്കാർ യഥാർത്ഥ ചിത്രമായാണ് എത്തുന്നതെന്നുമാണ് അദ്ദേഹം പറയുന്നത്. ഇന്ത്യയുടെ ആദ്യ നേവല്‍ കമാന്‍ഡറിനെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഇപ്പോൾ മികച്ച ചിത്രത്തിനുള്ളതടക്കമുള്ള ദേശീയ പുരസ്‍കാരങ്ങള്‍ ലഭിച്ചു. ജോലികളെല്ലാം തീര്‍ത്ത് ഒന്നര വര്‍ഷത്തോളമായി തങ്ങൾ ചിത്രം ഹോള്‍ഡ് ചെയ്യുകയാണ്ണെന്നും പ്രിയദർശൻ പറഞ്ഞു. ഈ ഓഗസ്റ്റ് 12ന് ഓണം റിലീസ് ചെയ്യാനാണ് പദ്ധതി. തിയറ്ററുകളില്‍ ചിത്രം തരംഗമാവുമെന്നാണ് ഇവരുടെ പ്രതീക്ഷ. 21 ദിവസം മരക്കാരിനൊപ്പം മറ്റു ചിത്രങ്ങള്‍ ഉണ്ടാകില്ലെന്ന് കേരളത്തിലേയും തമിഴ്‌നാട്ടിലേയും തിയറ്ററുകള്‍ ഉറപ്പു നല്‍കിയിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. കൂടാതെ ജനങ്ങളെ തിയറ്ററിലേക്ക് കൊണ്ടുവരാന്‍ പറ്റിയ സിനിമയാണ് ഇതെന്ന് അസോസിയേഷന് അറിയാം. “- ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയദർശൻ പറഞ്ഞു.

ചിത്രം തീയേറ്ററിൽ എത്തുന്നതിനു മുൻപ് തന്നെ നിരവധി പുരസ്‌കാരങ്ങളാണ് നേടിയത്. മരക്കാറില്‍ തനിക്കൊപ്പം മകന്‍ സിദ്ധാര്‍ഥിനും പുരസ്‍കാരം ലഭിച്ചതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും പ്രിയദര്‍ശന്‍. മികച്ച ചിത്രത്തിനുള്ള പുരസ്‍കാരത്തിനൊപ്പം വസ്ത്രാലങ്കാരത്തിനും സ്പെഷല്‍ എഫക്റ്റ്സിനുമുള്ള ദേശീയ പുരസ്‍കാരങ്ങളും ചിത്രം നേടിയിരുന്നു. മരക്കാറിന്‍റെ സ്പെഷല്‍ എഫക്റ്റ്സ് മേല്‍നോട്ടം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രിയദര്‍ശന്‍റെ മകന്‍ സിദ്ധാര്‍ഥ് ആണ്.

കഴിഞ്ഞ വർഷം മുതൽ ചിത്രം തിയറ്ററിലൂടെ മാത്രമേ ആരാധകരിലേക്ക് എത്തിക്കുമെന്ന് നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. മാത്രമല്ല പല തവണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റുകയായിരുന്നു. മോഹൻലാലിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഭാഷകളിലെ നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നത്. പ്രണവ് മോഹൻലാൽ, പ്രഭു, അർജുൻ, ഫാസിൽ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നെടുമുടി വേണു, മുകേഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ഹരീഷ് പേരടി തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles