Thursday, October 1, 2026

ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു;ഹോട്ടൽ അടപ്പിച്ചു;ഭക്ഷണ സാംപിളുകൾ പരിശോധിക്കും

പാലക്കാട്:ഹോട്ടൽ ഭക്ഷണം കഴിച്ച 14 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.പാലക്കാട് മൈലംപുള്ളിയിലെ ഗാല റസ്റ്ററൻഡിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് വിഷബാധയേറ്റത്. ഇവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

ആരുടേയും ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഭക്ഷ്യസുരക്ഷാ വിഭാഗം എത്തി ഹോട്ടൽ അടപ്പിച്ചു.ഭക്ഷണ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഭക്ഷ്യവിഷബാധയേറ്റ മിക്കവരും കഴിച്ചത് അറേബ്യൻ വിഭവങ്ങളാണ്. ഏത് വിഭവത്തിൽ നിന്നാണ് വിഷബാധയേറ്റത് എന്ന് കണ്ടെത്താനാണ് സാംപിൾ പരിശോധനയ്ക്ക് അയച്ചത്.

Related Articles

Latest Articles