കൊച്ചി: വീട്ടില്‍ അതിക്രമിച്ച് കയറി പതിന്നാലു വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി മൊബൈലിൽ ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അന്യസംസ്ഥാന തൊഴിലാളിയുടെ ജാമ്യാപേക്ഷ തള്ളി കോടതി. ഒഡീഷ സ്വദേശി പ്രദീപ് മല്ലിക്കിന്റെ ജാമ്യാപേക്ഷയാണ് എറണാകുളം പോക്‌സോ കോടതി തളളിയത്.
കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. പെണ്‍കുട്ടിയുടെ സഹോദരനെ മിഠായി വാങ്ങാന്‍ പണം നല്‍കി പറഞ്ഞയച്ച പ്രതി വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നെന്ന് എന്ന് പോലീസ് വ്യക്തമാക്കി.
മാത്രമല്ല ബലാത്സംഗത്തിന് ശേഷം മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച പ്രതി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ തുടര്‍ന്നും പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തതായാണ് വിവരം.

