CRIME

പതിനഞ്ചുകാരിയുടെ ആത്മഹത്യ; ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് ഫലം; അന്വേഷണം പുരോഗമിയ്ക്കുന്നു

കൊച്ചി: പെരിയാറില്‍ പതിനഞ്ചു വയസ്സുകാരിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി ഫൊറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ ബലാത്സംഗം, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി.

കഴിഞ്ഞ മാസം 23നാണ് പതിനഞ്ചുകാരിയുടെ മൃതദേഹം ആലുവ യുസി കോളജിന് അടുത്തുള്ള തടിക്കടവ് പാലത്തിനിടയില്‍നിന്നു കണ്ടെടുത്തത്. സ്‌കൂള്‍ സമയം കഴിഞ്ഞും കുട്ടി തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്നാണ് പോലീസ് പെരിയാറില്‍ മൃതദേഹം കണ്ടെടുത്തത്.

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായ ചില പാടുകള്‍ ഉണ്ടായിരുന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന സൂചനയാണ് ഇതു നല്‍കിയത്. ഈ സംശയം ഫൊറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി അന്വേഷണ സംഘത്തിലെ അംഗം പറഞ്ഞു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരിശോധനയില്‍ വ്യക്തമായത്. പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ അതു ബലാത്സംഗം തന്നെയാണെന്ന് പോലീസ് പറഞ്ഞു.

പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന കരുതുന്ന ആളുകളെക്കുറിച്ച്‌ സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഏതാനും ദിവസത്തിനകം തന്നെ കുറ്റവാളികള്‍ പിടിയിലാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി ചാറ്റ് ചയ്തിരുന്നവരെക്കുറിച്ചുള്ള വിവരം പോലീസിന്റെ പക്കലുണ്ട്.

രണ്ടാഴ്ചയോളമായി പെണ്‍കുട്ടി കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ചെറിയ ഒരു സുഹൃദ് വലയം മാത്രം ഉണ്ടായിരുന്ന ശാന്തശീലയായ കുട്ടിയായിരുന്നു. ഏതാനും ദിവസമായി അവരില്‍നിന്നു പോലും അകന്നുനില്‍ക്കുകയായിരുന്നു. എന്നാല്‍ പഠനത്തില്‍ കുട്ടി മിടുക്കിയായിരുന്നെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

B4 Admin

Recent Posts

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

3 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

4 hours ago

സുപ്രധാന മുന്നേറ്റം. ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനായി ഭാരതത്തിന് യൂറോപ്യന്‍ രാജ്യങ്ങളുടെ ശക്തമായ പിന്തുണ

ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…

5 hours ago

ഏകധ്രുവ ലോകക്രമത്തിനെതിരെ ഭാരതം. ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യമന്ത്രിയുടെ ശക്തമായ മുന്നറിയിപ്പ്

ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…

5 hours ago

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

19 hours ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

20 hours ago