Monday, June 3, 2024
spot_img

എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് ചവിട്ടി ഒടിച്ചു; മകനെ ഓടിച്ചിട്ട് പിടികൂടി പോലീസ്

തൃശ്ശൂർ: തൃശ്ശൂരിൽ എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് ചവിട്ടി ഒടിച്ച (Son Brutally Attacked Mother) മകൻ അറസ്റ്റിൽ. മുളങ്കുന്നത്തുകാവ് അരിങ്ങഴിക്കുളത്ത് കോരംകുന്നത്ത് അക്കന്റെ ഭാര്യ തങ്കയെ (70) മർദിച്ച കേസിലാണ് മകൻ പിടിയിലായത്. മെഡിക്കൽ കോളജ് ഇൻസ്‌പെക്ടർ പി പി ജോയിയുടെ നിർദേശപ്രകാരം സബ് ഇൻസ്‌പെക്ടർ കെ. രാജൻ, അസി. സബ് ഇൻസ്‌പെക്ടർ വർഗീസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ക്രിസ്മസ് തലേന്നാണ് സംഭവം നടന്നത്. കുറച്ചുനാളുകളായി കരുമത്രയിൽ താമസിക്കുന്ന ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നതും അമ്മയും സഹോദരങ്ങളും താമസിക്കുന്ന വീട്ടിൽ വന്ന് അടിയുണ്ടാക്കുന്നതും പതിവാണ്.

ഇതുസംബന്ധിച്ച് തങ്ക മൂന്നുതവണ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ബൈജുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി താക്കീത് നൽകി പറഞ്ഞയക്കുകയാണ് പതിവ്. ഇതിന് പിന്നാലെയാണ് ബൈജു അമ്മയെ ക്രൂരമായി മർദ്ദിച്ച് വാരിയെല്ല് ചവിട്ടിയൊടിച്ചത്.

Related Articles

Latest Articles