റാഞ്ചി: ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലെ (Jharkhand) പാകൂര്‍ ജില്ലയിലാണ് സംഭവം. 26 പേര്‍ക്ക് പരുക്കേറ്റു. 40-ലേറെ യാത്രക്കാർ ബസിലുണ്ടായിരുന്നു. ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയാണ് ഇടിച്ചത്. ഗോവിന്ദ് പൂര്‍ ശിബ്ഗഞ്ച് ഹൈവേയില്‍ ഇന്നലെ രാവിലെ 8.30ഓടെയാണ് അപകടം സംഭവിച്ചത്.
കനത്ത മൂടല്‍ മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചന. പരിക്കേറ്റവരിൽ മൂന്നുപേരുടെ സ്ഥിതി ഗുരുതരമാണ്. ബസും ട്രക്കും അതിവേഗത്തിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം പരസ്പരം കുരുങ്ങി. ട്രക്കിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിതെറിക്കാത്തത് വന്‍ ദുരന്തം ഒഴിവായെന്നും പൊലീസ് പറഞ്ഞു.

