Wednesday, September 23, 2026

തിരുവാഭരണ ഘോഷയാത്ര പുറപ്പെടാൻ ദിവസങ്ങൾ മാത്രം; പാതയുടെ അവസ്ഥ അതീവ ശോചനീയം; തിരിഞ്ഞുനോക്കാതെ ദേവസ്വം ബോർഡും സർക്കാരും; പ്രതിഷേധവുമായി ഭക്തർ

പന്തളം: ശബരിമല മണ്ഡല– മകരവിളക്ക്‌ ഉത്സവത്തിന്‌ ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര (Thiruvabharana Khoshayathra) ഈ മാസം 12-ന് പന്തളത്തുനിന്നും പുറപ്പെടും. പരമ്പരാഗത പാതയിലൂടെ മൂന്ന് ദിവസംകൊണ്ടാണ് ഘോഷയാത്രാസംഘം കാൽനടയായി ശബരിമലയിൽ എത്തുക. അതേസമയം ജനുവരി 14നാണ് മകരവിളക്ക്. എന്നാൽ ഘോഷയാത്ര പുറപ്പെടാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പന്തളത്തും പരമ്പരാഗത പാതയിലും കടന്നുപോകുന്ന വഴിയുടെ അവസ്ഥ ശോചനീയമെന്ന് റിപ്പോർട്ട്. പാത നവീകരിക്കുന്നതിനും,വൃത്തിയാക്കുന്നതിനോ നടപടികൾ ഇനിയും അധികൃതർ ആരംഭിച്ചിട്ടില്ല. ഈ പാതയുടെ പല ഭാഗങ്ങളും തകർന്നുകിടക്കുകയാണ്.

തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്നതിനുമുൻപ് പാതയുടെ നവീകരണം നടക്കില്ല എന്നത് ഉറപ്പുതന്നെയാണ്. ദേവസ്വം ബോർഡും സർക്കാരും എല്ലാം ചെയ്യുന്നുണ്ട് എന്ന് പറയുന്നതല്ലാതെ, ഒരു നടപടിയും ഇക്കാര്യത്തിൽ എടുത്തിട്ടില്ല എന്നും ആക്ഷേപമുണ്ട്.പന്തളം മുതൽ പെരുനാട് വരെയുള്ള പന്ത്രണ്ട് പഞ്ചായത്തുകളിലൂടെ 83 കിലോമീറ്റർ നീണ്ടതാണ് തിരുവാഭരണപാത. കാടുവെട്ടിത്തെളിക്കൽ പോലുള്ള വലിയ ജോലികൾ മാത്രം അടിയന്തിരമായി പൂർത്തിയാക്കാനാണ് ജില്ലാ കലക്‌ടറുടെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചത്. സംഭവത്തിൽ വേണ്ട നടപടികൾ എടുത്തില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് ഭക്തരുടെ തീരുമാനം.

Related Articles

Latest Articles