Sunday, May 19, 2024
spot_img

ഇനി ഈ പീഡനം സഹിക്കാനാവില്ല!!! 1200 ക്രിസ്ത്യൻ കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക്

ഇനി ഈ പീഡനം സഹിക്കാനാവില്ല!!! 1200 ക്രിസ്ത്യൻ കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് | HINDUS

ജാര്‍ഖണ്ഡിലെ ഗര്‍വാ ജില്ലയില്‍ ഘര്‍ വാപസി പദ്ധതിയുടെ ഭാഗമായി 181 ക്രിസ്ത്യന്‍ മതവിഭാഗക്കാര്‍ ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തി. 33 കുടുംബങ്ങളില്‍ നിന്നുള്ള ഈ 181 പേര്‍ ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ച് അവരുടെ പഴയ സമുദായത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു.സര്‍ണ സമുദായത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിപ്പോയത് തെറ്റായെന്ന് അവര്‍ സമ്മതിച്ചു. പഴയ തെറ്റ് തിരുത്താനും അവര്‍ തീരുമാനിച്ചു. അനുയോജ്യമായ ആചാരപ്രകാരമാണ് ഇവര്‍ വീണ്ടും സര്‍ണ സമുദായത്തില്‍ തിരിച്ചെത്തിയത്. പ്രകൃതിയെ വിവിധ രൂപങ്ങളില്‍ ആരാധിക്കുന്ന സര്‍ണ്ണ എന്നത് ഗോത്ര മതമാണ്. മിഷണറിമാരാണ് ഇവരുടെ പൂര്‍വ്വികരെ ക്രിസ്തീയസമുദായത്തിലേക്ക് മാറ്റിയതെന്ന് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറക്കാര്‍ പറയുന്നു. എന്നാല്‍ കുറെക്കാലത്തിന് ശേഷം ചെയ്തത് തെറ്റാണെന്ന് ഇവര്‍ക്ക് ബോധ്യപ്പെടുകയായിരുന്നു.

രാജ്യത്ത് ഏകദേശം 40 ലക്ഷത്തോളം സര്‍ണ വര്‍ഗ്ഗക്കാര്‍ ഉണ്ട്. ഇതില്‍ 35 ലക്ഷം പേരും ജാര്‍ഖണ്ഡിലാണ്. ബാക്കിയുള്ളവര്‍ ഒഡീഷ, ബീഹാര്‍, ബംഗാള്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ചിതറിക്കിടക്കുന്നു.ക്രിസ്ത്യന്‍ മിഷണറിമാര്‍ ഇവരെ ക്രിസ്ത്യന്‍ സമുദായത്തിലെത്തിക്കാന്‍ പറ്റുന്ന ഓരോ അവസരവും മുതലാക്കുകയാണ്. സര്‍ണ ഒരു പ്രത്യേക മതവിഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇവരെ ചൂഷണം ചെയ്യുകയായിരുന്നു മിഷണറിമാര്‍.

അതേസമയം ഛത്തീസ്ഗഡിലെ പഥല്‍ഗാവ് ജില്ലയിലെ ജഷ്പൂരില്‍ നവംബര്‍ 19, 20 തീയതികളില്‍ ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പ്രബല്‍ പ്രതാപ് സിംഗ് ജുദേവിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ഘര്‍വാപസി പരിപാടി സംഘടിപ്പിച്ചു. പരേതനായ ദിലീപ് സിംഗ് ജൂദേവിന്റെ മകന്‍ പ്രബല്‍ പ്രതാപ് ജഷ്പൂര്‍ രാജകുടുംബത്തിലെ രാജകുമാരനും കൂടിയാണ്. ഘര്‍ വാപ്സി അഭിയാന്‍ കീഴില്‍, അന്തരിച്ച ദിലീപ് സിംഗ് ജൂദേവ് ഹിന്ദുമതത്തിലേക്ക് തിരികെ വരുന്ന ആളുകളുടെ കാലുകള്‍ കഴുകുന്ന സമ്ബ്രദായം സ്വീകരിച്ചിരുന്നു , അവരെ തിരികെ സ്വാഗതം ചെയ്യുന്നതിനുള്ള ചടങ്ങായി ഇതിനെ കണ്ടാണ് ചെയ്തിരുന്നത്.

ഇത് തന്നെയാണ് മകനും അനുവര്‍ത്തിച്ചത്. പ്രബല്‍ പ്രതാപ് പിതാവിന്റെ പാത പിന്തുടരുകയും ഹിന്ദുമതത്തിലേക്ക് തിരികെയെത്തിയവരുടെ പാദങ്ങള്‍ കഴുകുകയും ചെയ്തു. രാജ്യത്തിനായുള്ള മഹത്തായ പ്രവര്‍ത്തനത്തിന് കീഴില്‍ തിരിച്ചെത്തിയവരുടെ പാദങ്ങള്‍ കഴുകുമ്ബോള്‍ തന്റെ കണ്ണുകള്‍ നനഞ്ഞുവെന്ന് പ്രബല്‍ പ്രതാപ് ട്വീറ്റ് ചെയ്തു. അച്ഛാ, ഇന്ന് ഞാന്‍ അങ്ങയെ മിസ്സ് ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 400 കുടുംബങ്ങളില്‍ നിന്നുള്ള 1,200 ഓളം ആളുകള്‍ ക്രിസ്തുമതത്തില്‍ നിന്ന് തിരികെ ഹിന്ദുമതത്തിലേക്ക് മടങ്ങി.

100 കുടുംബങ്ങള്‍ പ്രദേശവാസികളായിരുന്നു, 300 കുടുംബങ്ങള്‍ ബസ്ന, സറൈപാലിയില്‍ നിന്നുള്ളവരാണ്. ഈ കുടുംബങ്ങള്‍ മൂന്ന് തലമുറകള്‍ക്ക് മുമ്ബ് മതം മാറി, സാമ്ബത്തികവും സാമൂഹികവുമായ മോശം അവസ്ഥയിലേക്ക് മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സാമ്ബത്തിക സഹായവും മെച്ചപ്പെട്ട സാമൂഹിക ജീവിതവും എന്ന വ്യാജേനയാണ് മിഷനറിമാര്‍ അവരെ മതം മാറ്റാന്‍ പ്രേരിപ്പിച്ചത്. പരിപാടിക്ക് ഒരു ദിവസം മുമ്ബ് ആര്യസമാജം സംഘടിപ്പിച്ച കലാശ യാത്രയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തിരുന്നു.

തുടര്‍ന്ന് നടന്ന ബൈക്ക് റാലിയില്‍ 300 ഓളം യുവാക്കള്‍ പങ്കെടുത്ത് ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഫ്രീ പ്രസ് ജേണലിനോട് സംസാരിക്കവേ, പ്രബല്‍ പ്രതാപ് പറഞ്ഞു, ‘ഞങ്ങളുടെ സംഘവുമായി ബന്ധപ്പെട്ട ഞങ്ങളുടെ ആളുകളും സംഘടനകളും അവരുടെ കൗണ്‍സിലിംഗില്‍ ഇവര്‍ പറഞ്ഞത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ്, തങ്ങള്‍ ക്രിസ്ത്യാനിയായി മാറിയത് തെറ്റാണെന്ന് അവര്‍ക്ക് മനസ്സിലായി.’ ഈ കുടുംബങ്ങളെ സനാതന്‍ ഹിന്ദു മതത്തിലേക്ക് പ്രേരിപ്പിക്കുന്നതിനായി മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടുള്ള ഒരു ശുദ്ധീകരണ ചടങ്ങ് നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തിരികെ ഘര്‍വാപസിയിലൂടെ 25,000 ഓളം ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും ഹിന്ദുമതത്തിലേക്ക് തിരിച്ചെത്തിച്ചെന്ന് വിഎച്ച്പി. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം പുരോഗമിക്കുകയാണെന്നും വിഎച്ച്പി ജനറല്‍ സെക്രട്ടറി മിലിന്ദ് പരാന്ദെ പറയുന്നു. 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് 2018ല്‍ വീണ്ടും മതപരിവര്‍ത്തനം നടത്തി തിരികെ എത്തിയത്. മതപരിവര്‍ത്തനം ഒരു ദേശീയ പ്രശ്‌നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. മാത്രമല്ല ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയുമാണെന്ന് വാര്‍ത്താസമ്മേളനത്തില്‍ പരന്ദെ പറഞ്ഞു.

Related Articles

Latest Articles