Sunday, June 16, 2024
spot_img

പതിനേഴുകാരി ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞു വീണു മരിച്ചു;കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അസ്ലഹ അലിയാറാണ് മരിച്ചത്

അടിമാലി: പ്ലസ് ടു വിദ്യാര്‍ത്ഥിനി ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞു വീണു മരിച്ചു. കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അസ്ലഹ അലിയാര്‍ (17) ആണ് മരിച്ചത്.അസ്ലഹ ബസ് കയറുന്നതിനായി സ്‌കൂളിന് മുകളിലെ ബസ് സ്‌റ്റോപ്പില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അടിമാലി പൊലീസ് എത്തി ഇന്‍ക്യസ്റ്റ് നടപടികള്‍ക്ക് ശേഷം ഇടുക്കി മെഡിക്കല്‍ കോളേജില്‍ പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംസ്‌കാരം വ്യാഴം നാല് മണിക്ക് ഷെല്യാമ്ബാര മൊഹിദ്ധീന്‍ ജുമാ മസ്ജിദില്‍ നടക്കും.

Related Articles

Latest Articles