Thursday, May 23, 2024
spot_img

മയക്കുമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ ക്ലീൻ ചിറ്റ്; പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ കോടതി വിധി

മയക്കുമരുന്ന് കേസില്‍ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ച ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ കോടതി വിധി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായി ആര്യന്‍ ഖാന്‍ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്മയക്കുമരുന്ന് കേസില്‍ ഖാന്‍ അറസ്റ്റിലാവുന്നത്. എന്നാല്‍, മേയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ ഏജന്‍സി ഇയാളെ പ്രതിയായി ചേര്‍ത്തിട്ടില്ല. മതിയായ തെളിവുകളുടെ അഭാവത്തില്‍ ആര്യന്‍ ഖാനെയും മറ്റ് അഞ്ച് പേരെയും എന്‍സിബി വെറുതെവിട്ടു.

ജാമ്യം റദ്ദാക്കുന്നതിലും പാസ്പോര്‍ട്ട് തിരികെ നല്‍കുന്നതിലും എതിര്‍പ്പില്ലെന്ന് എന്‍സിബി നേരത്തെ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് പ്രത്യേക കോടതി ജഡ്ജി വി വി പാട്ടീല്‍ പാസ്പോര്‍ട്ട് തിരിച്ചെടുക്കണമെന്ന ആര്യന്റെ അപേക്ഷ അനുവദിച്ചു.

2021 ഒക്ടോബറില്‍ ഒരു മയക്കുമരുന്ന് റാക്കറ്റ് കേന്ദ്ര ഏജന്‍സി പിടികൂടിയതിനെ തുടര്‍ന്ന് ആര്യന്‍ ഖാനെയും മറ്റ് 19 പേരെയും എന്‍സിബി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ഏറെ പ്രതിഷേധങ്ങള്‍ക്ക് ശേഷം, അന്വേഷണ ഏജന്‍സി ഒരു എസ്‌ഐടി രൂപീകരിച്ചു. ഒടുവില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ ആര്യന്‍ ഖാനും മറ്റ് ചിലര്‍ക്കുമെതിരെ കുറ്റപത്രത്തില്‍ പേരില്ല. ഇതേ തുടര്‍ന്ന് കേസില്‍ നിന്ന് ആര്യന്‍ ഖാന്‍ കുറ്റവിമുക്തനാക്കപ്പെട്ടു.

Related Articles

Latest Articles