Thursday, October 1, 2026

മലപ്പുറം നിലമ്പൂരിൽ കമിതാക്കൾ ആത്മഹത്യ ചെയ്തു;മരത്തില്‍ ഒരേ തുണി ഉപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്

മലപ്പുറം നിലമ്പൂരില്‍ യുവാവും ബന്ധുവായ യുവതിയും ആത്മഹത്യ ചെയ്തു. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (21), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (21) എന്നിവരാണ് മരിച്ചത്. മരത്തില്‍ ഒരേ തുണി ഉപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍. നിലമ്പൂര്‍ മുതിരിയിലാണ് സംഭവം.

ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഇവരുടെ വിവാഹത്തിന് ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ മൂന്നു ദിവസം മുമ്പ് വിനീഷിനെ വീട്ടില്‍ നിന്ന് കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നതിനിടെ
ബുധനാഴ്ച ഉച്ചയോടെയാണ് മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനീഷിന്റെ പിതാവ് ചന്ദ്രന്റെ ബന്ധുവാണ് രമ്യ.

Related Articles

Latest Articles