കോട്ടയം: കോട്ടയത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 18കാരൻ പൊലീസ് പിടിയിലായി. അഭിജിത്ത് പ്ലാക്കലിനെയാണ് ഗാന്ധിനഗർ പൊലീസ് പിടികൂടിയത്.
ഗാന്ധിനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവം. 18കാരൻ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ എസ്എച്ച്ഒ കെ. ഷിജി, എസ്ഐ മനോജ്, പൊലീസുദ്യോഗസ്ഥരായ ശശികുമാർ, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

