Tuesday, October 20, 2026

കാമുകിയെ കറക്കി വീഴ്ത്താൻ 19 കാരൻ മോഷ്ടാവായി; മോഷ്ടിച്ചത് ലക്ഷങ്ങൾ വിലയുള്ള 13 ആഡംബര ബൈക്കുകൾ!!

താനെ : കാമുകിക്ക് തന്നിൽ മതിപ്പുണ്ടാക്കാൻ 19 കാരൻ മോഷ്ടാവായി. വിലകൂടിയ ബൈക്കുകളാണ് കാമുകിയുടെ ഇഷ്ടം സമ്പാദിക്കാനായി യുവാവ് മോഷ്ടിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാൺ സ്വദേശി ശുഭം ഭാസ്‌കർ പവാർ (19) ആണ് പോലീസ് പിടിയിലായത്. പ്രതിയില്‍നിന്ന് 13 വാഹനങ്ങൾ കണ്ടെടുത്തു.

തിങ്കളാഴ്ചയാണ് ശുഭം ഭാസ്‌കർ പവാർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ സംസ്ഥാനത്തെ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായി 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Latest Articles