Wednesday, September 30, 2026

ഇരുപതുകാരന്‍ പതിനാലുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; പിടിയിലായത് പൊന്നാനി സ്വദേശി മുഹമ്മദ് അഷ്ഫാഖ്

മലപ്പുറം: പൊന്നാനിയിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 19 കാരൻ അറസ്റ്റിൽ. പൊന്നാനി സ്വദേശി പരീകുട്ടിക്കാനകത്ത് മുഹമ്മദ് അഷ്ഫാഖാണ് (20) പിടിയിലായത്. മാസങ്ങൾക്ക് മുമ്പാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭയം മൂലം പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയിരുന്നില്ല.

പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ വീട്ടുകാർക്ക് സംശയം തോന്നിയത്. തുടർന്ന് ആശുപത്രിയിൽ എത്തി പരിശോധിച്ചതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. ആശുപത്രിയിൽ എത്തി പരിശോധിച്ചതോടെയാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി റിമാൻഡ് ചെയ്തു.

Related Articles

Latest Articles