Thursday, October 22, 2026

പത്തൊമ്പതുകാരിയുടെ സ്വർണ്ണക്കടത്ത്;സുഹൃത്തുക്കളിൽ ഒരാൾ കൈമാറിയതെന്ന് മൊഴി; കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു

മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ പത്തൊമ്പതുകാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.പോലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കാൻ സാധിക്കൂ.

ഒളിപ്പിച്ച് കടത്തിയ 1884 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ കാസർകോട് സ്വദേശി മറിയം ഷഹല ആണ് കഴിഞ്ഞ ദിവസം കരിപ്പൂർ പോലീസിന്‍റെ പിടിയിലായത്. ഒരു കോടിയോളം രൂപയുടെ സ്വർണ്ണമാണ് പിടിക്കപ്പെട്ടത്. ദുബായിലുള്ള കുടുംബത്തിന്റെ അടുത്ത് വിസിറ്റിംഗ് വിസയിൽ പോയ യുവതി തിരിച്ച് വരുമ്പോഴാണ് കാരിയർ ആയത്. ആദ്യമായിട്ടാണ് സ്വർണ്ണം കടത്തിയതെന്നും സുഹൃത്തുക്കളിൽ ഒരാളാണ് സ്വർണ്ണം കൈമാറിയത് എന്നാണ് മൊഴി.

Related Articles

Latest Articles