Tuesday, May 14, 2024
spot_img

മാലിന്യ നിർമ്മാർജ്ജനത്തിൽ മാതൃകയായി അയ്യപ്പ സത്രം;ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് ഹരിത കർമ്മ സേന

റാന്നി: മാലിന്യ നിർമ്മാർജ്ജനത്തിൽ മാതൃകയായി അയ്യപ്പ സത്രം. ദിവസേന 5000ത്തിലധികം ഭക്തരാണ് അന്നദാനത്തിനായി സത്ര വേദിയിലെത്തുന്നത്. ഇത്രയധികം ഭക്തന്മാരുടെ ബാഹുല്യമുണ്ടെങ്കിലും മാലിന്യ നിർമ്മാർജ്ജനം എണ്ണ ഇട്ട യന്ത്രം പോലെ നടക്കുന്നു. റാന്നി പഞ്ചായത്തിന്റെ ഹരിത കർമ്മ സേനയാണ് ക്ളീനിംഗിന് നേതൃത്വം നൽകുന്നത്. ഇതിനായി പഞ്ചായത്തു പ്രസിഡന്റ് കെ ആർ പ്രകാശിന്റെ പ്രത്യേക നിർദ്ദേശമുണ്ട്.

ഹരിത കർമ്മ സേനക്ക് പുറമെ 50 വനിതകൾ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഭക്ഷണത്തിനു ശേഷം തിളപ്പിച്ച വെള്ളത്തിൽ അണുവിമുക്തമാക്കിയാണ് മറ്റുള്ളവർക്ക് ഭക്ഷണം വിളമ്പുന്നത്. ആവശ്യമായ ടോയ്ലറ്റും സത്ര വേദിയിൽ ഒരുക്കിയിട്ടുണ്ട്. ഭക്ഷണം വിളമ്പുന്നത് ഹെഡ് ക്യാപ്പും, മാസ്കും, കയ്യുറയും ധരിച്ചാണ്.

Related Articles

Latest Articles