death-Today-Kerala
കുമരകം: കുമരകത്ത് എത്തിയ കമിതാക്കളില്‍ 19കാരനായ (Kumarakom Suicide Of 19 Year Old Boy)കാമുകന്‍ തൂങ്ങിമരിച്ചു. പ്രണയബന്ധത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ ഇയാളുടെ കാമുകിയെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് വച്ചാണ് സംഭവം.
വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയ്(19) ആണ് തൂങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ഇവർ വരുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഉച്ചയോടെ ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നിൽക്കുന്നത് ശ്രദ്ധിക്കുന്നത്.
ഒരു പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചില വീട്ടുകാർ കണ്ടതായി പറയുന്നു. ആൺകുട്ടിയുടെ ബാഗും ഇയാൾ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുമായുള്ള തർക്കത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്ത് നിന്ന് മാസ്‌കും തൂവാലയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പെൺകുട്ടിയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണും കണ്ടെത്തി. മൊബൈൽ ഫോൺ ടെക്‌നീഷ്യനാണ് ഗോപി. നഴ്‌സിങ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. സംഭവത്തിലെ ദുരൂഹത അവസാനിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെതീയൽ മാത്രമേ സാധിക്കുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…