Friday, May 3, 2024
spot_img

ആഫ്രിക്കയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധ പടരുന്നു; ആശങ്കയിൽ രാജ്യം

ആഫ്രിക്കയില്‍ ഭീതിപടര്‍ത്തി ‘മാര്‍ബര്‍ഗ് വൈറസ് പടരുന്നു. ഗിനിയയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വവ്വാലിൽ നിന്നാണു മനുഷ്യരിലേക്ക്​ രോഗം പകരുന്നത് മനുഷ്യരിലെത്തിയാല്‍ രക്തം, മറ്റു ശരീര ദ്രവങ്ങള്‍ എന്നിവയിലൂടെ മറ്റുള്ളവരിലേക്കും പടര്‍ന്നു പിടിക്കും.

പിടിക്കപ്പെടുന്നവരിൽ 88 ശതമാനം പേർക്ക് വരെ മരണം സംഭവിക്കാൻ സാധ്യതയുള്ള മാർബർഗ് എബോള ഉൾപ്പെടു​ന്ന ഫിലോവൈറസ്​ കുടുംബത്തിലെ അംഗമാണ്. ഗ്വക്കെഡോയിൽ ആഗസ്റ്റ്​ രണ്ടിന്​ മരിച്ച രോഗിയിൽ നിന്ന്​ ശേഖരിച്ച സാമ്പിള്‍ പരിശോധനക്ക്​ വിധേയമാക്കിയതിൽ നിന്നാണ്​ രോഗബാധ കണ്ടെത്തിയത്​.ഗിനിയയിൽ എബോളയുടെ രണ്ടാം വരവിന്​ അന്ത്യമായെന്ന്​ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച്​ രണ്ടു​ മാസം പിന്നിടുമ്പോഴാണ്​ മാർബർഗ്​ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

ദക്ഷിണാഫ്രിക്ക, കെനിയ, ഉഗാണ്ട, ഡെമോക്രാറ്റിക്​ റിപബ്ലിക്​ ഓഫ്​ കോംഗോ എന്നിവിടങ്ങളിൽ നേര​ത്തെ മാർബർഗ്​ വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ ഇതാദ്യമായാണ്​ രോഗം പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles