Saturday, May 4, 2024
spot_img

നി​ര്‍​മ്മാ​ണ​ത്തി​ലി​രു​ന്ന ബ​ഹു​നി​ല കെ​ട്ടിടം തകർന്നു വീണ് രണ്ട്‌ മരണം; എ​ട്ടു പേ​ര്‍​ക്ക് പ​രിക്ക്

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ലെ എ​പി​എ​സി യാ​ര്‍​ഡി​നു സ​മീ​പം നി​ര്‍​മ്മാ​ണ​ത്തി​ലി​രു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗം ത​ക​ര്‍​ന്നു വീ​ണ് ര​ണ്ടു പേ​ര്‍ മ​രി​ച്ചു. ബീ​ഹാ​ര്‍ സ്വ​ദേ​ശി രാ​ഹു​ല്‍ പ​ശ്ചി​മ​ബം​ഗാ​ള്‍ സ്വദേശി രാ​കേ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ല്‍ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്ക​വെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​ന് സ്ഥാ​പി​ച്ചി​രു​ന്ന ത​ട്ട് ത​ക​ര്‍​ന്നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്ഥ​ല​ത്ത് 50 ലേ​റെ​പ്പേ​ര്‍ ജോ​ലി​യി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

Related Articles

Latest Articles