Saturday, October 3, 2026

ആന്ധാ പ്രദേശില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ മാര്‍ഗ്ഗം വില്പനയ്ക്കായി കൊണ്ട് വന്നത് കിലോക്കണക്കിന് കഞ്ചാവ്; യുവാക്കളെ തന്ത്രപൂർവ്വം പിടികൂടി പോലീസ്

അമ്പലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്ന് കഞ്ചാവുമായി യുവാക്കാള്‍ പിടിയില്‍. ആന്ധാ പ്രദേശില്‍ നിന്ന് ട്രെയിന്‍ മാര്‍ഗ്ഗം വില്പനയ്ക്കായി കൊണ്ടുവന്ന 3.6 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെയാണ് അമ്പലപ്പുഴ റെയിൽവെസ്റ്റേഷനിൽ നിന്നും എക്‌സൈസ് സംഘം പിടികൂടിയത്. കാക്കാഴം പുതുശ്ശേരില്‍ വീട്ടില്‍ മുഹമ്മദ് അജാസ് (21), കാക്കാഴം കിണറ്റുംകര വീട്ടില്‍ നവീന്‍ നന്ദകുമാര്‍ (22) എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്പക്ടര്‍ എസ്.സതീഷും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പ്രിവന്റീവ് ഓഫീസര്‍മാരായ എന്‍.ബാബു, പി.ടി.ഷാജി, കെ.എസ്.അലക്‌സ് , അലക്‌സാണ്ടര്‍ , എസ്.സതീഷ് കുമാര്‍ , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിലാല്‍, സാജന്‍ ജോസഫ് ,എം.ആര്‍.റെനീഷ്,ആര്‍.ജയദേവ് , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ബബിതാ രാജ് എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles