Monday, May 20, 2024
spot_img

ശീതകൊടുങ്കാറ്റിൽ തണുത്ത് വിറച്ച് അമേരിക്കയും കാനഡയും;
ബോംബ് സൈക്ലോണില്‍ 20 മരണം; ഗതാഗത-വൈദ്യുതി സംവിധാനം താറുമാറായി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്നു. ക്രിസ്മസ് ദിനത്തില്‍ കൊടുംശൈത്യത്തിന്റെ ദുരിതം അനുഭവിക്കുന്നത് പത്തുലക്ഷത്തോളം പേരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിൽ ഗതാഗത-വൈദ്യുതി സംവിധാനം താറുമാറായി. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ക്യുബെക് മുതല്‍ ടെക്‌സസ് വരെയുള്ള 3,200 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇരുപതോളം പേർക്കാണ് ശീതക്കൊടുങ്കാറ്റില്‍ ജീവൻ നഷ്ടമായത്. ആയിരക്കണക്കിന് വിമാനസര്‍വീസുകള്‍ റദ്ദാക്കി. പല സംസ്ഥാനങ്ങളിലും കാലാവസ്ഥ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

പടിഞ്ഞാറന്‍ സംസ്ഥാനമായ മൊന്റാനയിലാണ് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവപ്പെടുന്നത്. ഇവിടെ മൈനസ് 45 ഡിഗ്രിയാണ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫ്‌ലോറിഡ, ജോര്‍ജിയ, ടെക്‌സസ്്, മിനിസോട്ട, ലോവ, വിസ്‌കോന്‍സിന്‍, മിഷിഗന്‍ എന്നിവിടങ്ങളിലും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. പലയിടത്തും കൊടുംമഞ്ഞില്‍ കാഴ്ചാപരിമിതി രൂക്ഷമായതിനാല്‍ ക്രിസ്മസ് അവധിക്കാലത്തും നഗരറോഡുകള്‍ പലതും നിശ്ചലമായി. ട്രെയിന്‍ സര്‍വീസുകളും നിര്‍ത്തിവച്ചു. കാനഡയിലെ ഒന്റോറിയ, ക്യുബെക് എന്നിവിടങ്ങളും സാഹചര്യം വ്യത്യസ്തമല്ല . രക്തചംക്രമണം മന്ദഗതിയിലാകുന്നതടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെന്റക്കിയിലും ന്യൂയോര്‍ക്കിലും സൗത്ത് കരലൈനയിലും കാലാവസ്ഥ അടിയന്തരാവസ്ഥയും വിസ്‌കോസിനില്‍ ഊര്‍ജ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു

Related Articles

Latest Articles