Sunday, January 4, 2026

തൃശ്ശൂരിൽ 20കാരി വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ;സംഭവത്തിൽ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്

തൃശൂർ: ഇരുപതുകാരിയായ യുവതിയെ വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തൃശൂർ കൊടകരയിലാണ് സംഭവം. ആറ് മാസം മുൻപാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. യുവതിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവം നടന്നത്. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ അടച്ച ശേഷം അടുക്കളയിൽ വെച്ചാണ് മണ്ണെണ്ണ ഒഴിച്ച് യുവതി തീ കൊളുത്തിയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സാന്ദ്രയുടെ ഭർത്താവ് വിപിൻ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപകടം സംഭവിച്ച വിപിൻ വിശ്രമത്തിലാണ്. അച്ഛൻ പ്രദീപ് വിദേശത്താണ്.

Related Articles

Latest Articles