Friday, September 25, 2026

ചരിത്രം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റനിൽ മലയാളിതാരം ട്രീസ– ഗായത്രി സഖ്യം സെമിയിൽ; നേട്ടം ലോക രണ്ടാം നമ്പർ കൊറിയൻ സഖ്യത്തെ തോൽപിച്ച്

ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്‍റന്‍ വനിത ഡബിള്‍സില്‍ മലയാളിതാരം ട്രീസ ജോളി– ഗായത്രി ഗോപിചന്ദ് സഖ്യം സെമിയിൽ. ലോക രണ്ടാം നമ്പർ കൊറിയൻ സഖ്യത്തെ ക്വാർട്ടറിൽ തോൽപ്പിച്ചാണ് സഖ്യം ചരിത്ര നേട്ടം കൈവരിച്ചിരിക്കുന്നത്. ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിന്‍റെ സെമിയിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ വനിത ജോഡി എന്ന നേട്ടമാണ് ഇന്ത്യൻ സഖ്യം നേടിയത്.

ഒരു മണിക്കൂർ ഏഴ്‌ മിനിട്ട് നീണ്ടുനിന്ന മത്സരത്തിൽ ഞെട്ടിക്കുന്ന വിജയമാണ് ഇന്ത്യൻ വനിതകൾ നേടിയത്. ആദ്യ സെറ്റ് പരാജയപ്പെട്ടുവെങ്കിലും തുടർന്നുള്ള രണ്ട് സെറ്റുകളിൽ ഇന്ത്യൻ സഖ്യം മികച്ച പ്രകടനത്തോടെ മത്സരത്തിലേക്ക് തിരിച്ചുവന്ന് വിജയം പിടിച്ചെടുക്കുകയായിരുന്നു. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് ട്രീസ–ഗായത്രി സഖ്യത്തിന്റെ തിരിച്ചുവരവ്. സ്കോർ: 14-21, 22-20, 21-15. അതേസമയം പി.വി.സിന്ധുവും കെ.ശ്രീകാന്തും, സൈന നെഹ്‌വാളും രണ്ടാം റൗണ്ടില്‍ പുറത്തായി.ജപ്പാന്‍റെ സയാക തകഹാഷിയോടാണ് സിന്ധു തോറ്റത്.

Related Articles

Latest Articles