State police chief Anilkanth speaks to the media
തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനമൊട്ടാകെ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വ്യക്തമാക്കി. കേരളത്തിൽ ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരി കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലേക്ക് ലഹരിന മരുന്നെത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യൽ ഡ്രൈവുകൾ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
2022-ൽ മയക്കുമരുന്ന് കേസുകളിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ലഹരി ഉപയോഗത്തിനതിരെ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. എസ്പിസി കേഡറ്റുകളും ജനമൈത്രി പോലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പെയ്‌നുകളും നടത്തുന്നുണ്ട്.
പുതുവർഷ സമയത്ത് പതിവായി നടക്കുന്ന പട്രോളിംഗുകൾ ഉണ്ടാകുമെന്നും രഹസ്യവിവരം ലഭിച്ചാൽ അതനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി\
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…