Sunday, May 19, 2024
spot_img

2022-ൽ മയക്കുമരുന്ന് കേസുകളിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർദ്ധനവ്!!! പുതുവത്സരാഘോഷം ലഹരിയിൽ മുങ്ങാതിരിക്കാൻ സ്പെഷ്യൽ ഡ്രൈവുമായി പോലീസ്

തിരുവനന്തപുരം: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാനമൊട്ടാകെ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവുണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് വ്യക്തമാക്കി. കേരളത്തിൽ ലഹരി ഉപയോഗം ശക്തമായി തടയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരി കേസുകളിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലേക്ക് ലഹരിന മരുന്നെത്തിക്കുന്ന വിതരണക്കാരെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള സ്‌പെഷ്യൽ ഡ്രൈവുകൾ ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.

2022-ൽ മയക്കുമരുന്ന് കേസുകളിൽ 200 ശതമാനം മുതൽ 300 ശതമാനം വരെ വർദ്ധനവുണ്ടായിട്ടുണ്ട്. ലഹരി ഉപയോഗത്തിനതിരെ ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. എസ്പിസി കേഡറ്റുകളും ജനമൈത്രി പോലീസിന്റെയും സംയുക്ത സഹകരണത്തോടെ സ്‌കൂളുകളിൽ ബോധവത്കരണ ക്യാമ്പെയ്‌നുകളും നടത്തുന്നുണ്ട്.

പുതുവർഷ സമയത്ത് പതിവായി നടക്കുന്ന പട്രോളിംഗുകൾ ഉണ്ടാകുമെന്നും രഹസ്യവിവരം ലഭിച്ചാൽ അതനുസരിച്ച് പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി\

Related Articles

Latest Articles