പാലക്കാട് വൻ കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന 200 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. പഞ്ചിമ ബംഗാളിൽ നിന്നുള്ള ബസിൽ കടത്തുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ബസ് ഡ്രൈവർ സഞ്ജയിനെയും കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ നാല് പേരെയും കസ്റ്റഡിയിലെടുത്തു. പശ്ചിമ ബംഗാളിൽ നിന്നും തൃശൂർ, എറണാകുളം ജില്ലകളിലേക്ക് തൊഴിലാളികളെ കൊണ്ടുവന്ന ബസിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.
എറണാകുളം സ്വദേശി സലാം എന്നയാൾക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത്. സുരേന്ദ്രന്‍, അജീഷ്, നിതീഷ് കുമാര്‍, പാരിഷ് മാഹിന്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍. രണ്ട് വാഹനങ്ങളിലായാണ് ഇവര്‍ ബസ്സില്‍ നിന്ന് കഞ്ചാവ് ശേഖരിക്കാന്‍ വന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

