Sunday, June 2, 2024
spot_img

കോഴിക്കോട്ട് വൻ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 18.7 കിലോ കഞ്ചാവുമായി യുവതിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കുന്നമംഗലത്ത് 18.7 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കഞ്ചാവുമായി കാറിൽ വയനാട്ടിലേക്ക് പോകുന്നതിനിടെയാണ് തൃശൂർ മുല്ലശേരി സ്വദേശിനി ലീന (43), പട്ടാമ്പി സ്വദേശി സനൽ (36) എന്നിവരെ പോലീസ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്ന ഇവരെ രാവിലെ കുന്നമംഗലം വയനാട് റോഡില്‍ കാര്‍ തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.

കാറിനകത്ത് സൂക്ഷിച്ച നിലയിലിരുന്നു കഞ്ചാവ്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ നമ്പർ വ്യാജമെന്ന് പൊലീസ് കണ്ടെത്തി. തൃശൂരില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ലീനയും ബേക്കറി ജീവനക്കാരനായ സനലും ലോക്ഡൗണിലാണ് കഞ്ചാവ് കടത്തൽ ആരംഭിച്ചതെന്ന്‌ പോലീസ് പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles