Tuesday, November 24, 2026

ചരിത്രനേട്ടവുമായി എമ്മ റാഡുകാന: യുഎസ് ഓപ്പൺ വനിത സിംഗിൾസ് കിരീടം; മരിയ ഷറപോവയ്ക്ക് ശേഷം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

യുഎസ് ഓപ്പൺ ടെന്നീസ് വനിതാ വിഭാഗത്തിൽ ബ്രിട്ടീഷ് താരം എമ്മ റാഡുകാനയ്ക്ക് കിരീടം. ഫൈനലില്‍ കാനഡ ലെയ്‌ന ഫെര്‍നാണ്ടസിനെ തോല്‍പ്പിച്ചാണ് കിരീടനേട്ടം. 6 4, 6 3 ആണ് സ്‌കോർ. 44 വര്‍ഷത്തിന് ശേഷമാണ് ഒരു ബ്രിട്ടീഷ് താരം വനിതാ സിംഗിള്‍സ് ചാമ്ബ്യന്‍ ആകുന്നത്.

മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാൻഡ്‌സ്ലാം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് എമ്മ സ്വന്തമാക്കിയത്. കാനഡയുടെ ബെലിന്‍ഡ ബെന്‍സിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്തായിരുന്നു ബ്രിട്ടീഷ് കൗമാര താരം എമ്മ റാഡു ഫൈനല്‍ പ്രവേശനം സാധ്യമാക്കിയത്. നേരത്തെ യോഗ്യതാ മല്‍സരം കളിച്ച്‌ ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും എമ്മ സ്വന്തമാക്കിയിരുന്നു.

Related Articles

Latest Articles