Friday, May 3, 2024
spot_img

പഞ്ചാബിലെ വിജയാഘോഷത്തിനു പിന്നാലെ സർക്കാർ രൂപീകരിക്കാനൊരുങ്ങി എഎപി; സുവര്‍ണക്ഷേത്രം സന്ദര്‍ശിച്ച് ഭഗവന്ത് മന്നും അരവിന്ദ് കെജ്‌രിവാളും

ഛണ്ഡിഗഡ്: വിജയാഘോഷത്തിനു പിന്നാലെ പഞ്ചാബില്‍ സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങി ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പതിനേഴംഗങ്ങളാണ് മന്ത്രിസഭയിലുള്ളത്. ഇതില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച നടക്കും. സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ഭവന്ത് മന്നും അരവിന്ദ് കേജ്‌രിവാളും സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു.

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിന്റെ ജന്മസ്ഥലമായ ഖത്കര്‍ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുക. തുടർന്ന് ബാക്കിയുള്ള മന്ത്രിമാര്‍ മറ്റൊരു ദിവസം സത്യവാചകം ചൊല്ലും. ഇപ്പോള്‍ പഞ്ചാബിലുള്ള പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളുമായി ചര്‍ച്ച നടത്തിയശേഷമേ മന്ത്രിമാര്‍ ആരെല്ലാമെന്ന് തീരുമാനമെടുക്കൂ എന്നാണ് പുറത്തുവരുന്നത്. ചരണ്‍ജിത് സിങ് ചന്നി, നവ്‌ജ്യോത് സിങ് സിദ്ദു തുടങ്ങി പ്രമുഖ നേതാക്കളെ പരാജയപ്പെടുത്തിയവരെല്ലാം മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും.

അതേസമയം വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ച് കൊണ്ട് അമൃത്സറില്‍ റോഡ് ഷോ എഎപി നടത്തി. ദേശീയ പാര്‍ട്ടിയായി ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന എഎപി ദില്ലിയ്ക്ക് പുറമേ അധികാരം പിടിക്കുന്ന ആദ്യ സംസ്ഥാനമാണ് പഞ്ചാബ്. കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് 117 അംഗ നിയമസഭയില്‍ 92 സീറ്റും നേടി മിന്നും ജയത്തോടെയാണ് എഎപി പഞ്ചാബിൽ അധികാരത്തിലേറുന്നത്. വിന്‍ വിജയത്തിന് ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ഭഗവന്ത് മന്‍ ദില്ലിയിലെ വസതിയിലെത്തി അരവിന്ദ് കെജ്‌രിവാളിനെ കണ്ടിരുന്നു.

Related Articles

Latest Articles