Monday, September 21, 2026

2023 ക്രിക്കറ്റ് ലോകകപ്പ് വേദി;കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയം പരിഗണനയിൽ

തിരുവനന്തപുരം കാര്യവട്ടത്തെ സ്പോര്‍ട്സ് ഹബ്ബ് സ്റ്റേഡിയം ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയായേക്കുമെന്ന് സൂചന. ബിസിസിഐ നല്‍കിയ സ്റ്റേഡിയങ്ങളുടെ പട്ടികയിൽ തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബും ഉൾപ്പെടുന്നു.

മല്‍സരത്തിന് തയാറെന്ന് കെസിഎ നേരത്തെ തന്നെ അറിയിച്ചിരുന്നു. നാഗ്പുര്‍, മുംബൈ,ബംഗ്ലൂരു ,ഡല്‍ഹി, ലക്നോ,ഹൈദരാബാദ്, കൊല്‍ക്കത്ത, രാജ്കോട്ട്, ധര്‍മശാല തുടങ്ങിയ പതിമൂന്ന് സ്റ്റേഡിയങ്ങളും പട്ടികയിലുണ്ട്. അതേസമയം, ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലാണ്.

Related Articles

Latest Articles