Wednesday, May 1, 2024
spot_img

തേനീച്ച ആക്രമണത്തിൽ 21 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കുത്തേറ്റു;മാരകമായി പരിക്കേറ്റ വളർത്തുനായ ചത്തു

പാലക്കാട്: കൊല്ലങ്കോട് കാച്ചാംകുറിശ്ശിയിൽ 21 തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ച കുത്തേറ്റു.വ്യാഴാഴ്ച
രാവിലെ എട്ടരയോടെയാണ് ആക്രമണമുണ്ടായത്.ആരുടെയും പരിക്ക് ഗുരുതരമല്ല.പതിവുപോലെ ജോലിക്കെത്തി ഒപ്പിടുന്ന സമയത്ത് ഒന്ന് രണ്ട് തേനീച്ചകളെത്തി ആക്രമിച്ചിരുന്നു.

തൊട്ടുപിന്നാലെ തേനീച്ചകൾ കൂട്ടത്തോടെ എത്തി ആക്രമിക്കുകയായിരുന്നു. ചിലർക്ക് രണ്ടും മൂന്നും തവണ ആക്രമണമേറ്റിട്ടുണ്ട്.ഇവർ സമീപത്തുള്ള കൊല്ലങ്കോട്ടെ കുടുംബാരോ​ഗ്യ കേന്ദ്രത്തിൽ പ്രാഥമിക ചികിത്സ തേടി. സമീപത്തുള്ള വ്യക്തിയുടെ വളർത്തുനായയെയും തേനീച്ച ആക്രമിച്ചു. മാരകമായി പരിക്കേറ്റ നായ ചത്തു.

Related Articles

Latest Articles