Tuesday, May 14, 2024
spot_img

210 അദ്ധ്യയന ദിനങ്ങൾ!സംസ്ഥാനത്ത് ഇനി മുതൽ മധ്യവേനലവധി ആരംഭിക്കുക ഏപ്രിൽ 6ന്

തിരുവനന്തപുരം :ഇനി മുതൽ സംസ്ഥാനത്തെ സ്കൂളുകളിലെ മധ്യവേനലവധി ആരംഭിക്കുക ഏപ്രിൽ ആറിനായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. കാലങ്ങളായി ഏപ്രിൽ ഒന്നിനാണ് മധ്യവേനലവധി ആരംഭിക്കുന്നത്. 210 അദ്ധ്യയന ദിനങ്ങൾ ലഭിക്കാൻ വേണ്ടിയാണ് മധ്യവേനലവധി ആരംഭിക്കുന്നതിൽ മാറ്റം വരുത്തിയത്. ജൂൺ ഒന്നിനു തന്നെ സ്കൂൾ തുറക്കും.

അതേസമയം അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തിനായി ഈയാഴ്ച വകുപ്പുതല സ്ഥാനക്കയറ്റ കമ്മിറ്റി കൂടുമെന്ന് മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ കുറവുണ്ടെങ്കിൽ ഗസ്റ്റ് അദ്ധ്യാപകരുടെ നിയമിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്ലാൻ ഫണ്ടും, ഇതര ഫണ്ടുകളും പ്രയോജനപ്പെടുത്തി 1500 കോടി രൂപ ചെലവിൽ 1300ഓളം സ്‌കൂളുകൾക്ക് ഭൗതിക സൗകര്യ വികസനം ഒരുക്കിയെന്നും 8 മുതൽ 12 വരെയുള്ള 45,000 ക്ലാസ് മുറികൾ സാങ്കേതികവിദ്യാ സൗഹൃദമാക്കിയെന്നും മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കംപ്യൂട്ടർ ലാബ് സംവിധാനം നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിക്കിച്ചേർത്തു.

Related Articles

Latest Articles