Tuesday, December 23, 2025

കാറിലും വീട്ടിലുമായി 22 കിലോ കഞ്ചാവ് കണ്ടെടുത്ത സംഭവം;യുവാവിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

മഞ്ചേരി : കാറിൽ നിന്നും നാല് കിലോ കഞ്ചാവും വീട്ടിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടിയ സംഭവത്തിൽ പ്രതിക്കെതിരെ നടപടി.കഞ്ചാവ് കൈവശം വെച്ചതിന് യുവാവിനെ മഞ്ചേരി എൻഡിപിഎസ് സ്‌പെഷ്യൽ കോടതി പത്തു വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടക്കാത്ത പക്ഷം ആറുമാസത്തെ അധക കഠിന തടവു കൂടി അനുഭവിക്കണം. അമരമ്പലം സ്വദേശി ചോലോത്ത് ജാഫർ (40)നെയാണ് ജഡ്ജി എം പി ജയരാജ് ശിക്ഷിച്ചത്.

2021 ജൂലൈ ആറിന് അരിയല്ലൂർ മുതുവത്തുംകണ്ടി ടിപ്പുസുൽത്താൻ റോഡിൽ വച്ചാണ് യുവാനിനെ പരപ്പനങ്ങാടി എക്‌സൈസ് റെയ്ഞ്ച് ഓഫീസർ പിടികൂടിയത്. പ്രതി സഞ്ചരിച്ച കാറിൽ നിന്നും നാല് കിലോ കഞ്ചാവ് കണ്ടെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കരുളായിയിലെ വീട്ടിൽ സൂക്ഷിച്ച 18 കിലോ കഞ്ചാവും പിടികൂടി.

Related Articles

Latest Articles