Sunday, May 19, 2024
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 22കാരിയായ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അദ്ധ്യാപിക അറസ്റ്റിൽ. 17കാരിയെയാണ് ഇവർ തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്.

എന്നാൽ പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരം തനിക്കൊപ്പം വന്നതാണെന്നാണ് അദ്ധ്യാപിക പറയുന്നത്. മറ്റൊരു പീഡനകേസിൽ അദ്ധ്യാപികക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനിടെയാണ് അദ്ധ്യാപികയെയും പെൺകുട്ടിയെയും കാണാതായത്. കൊച്ചിയിലെ ബസ് സ്റ്റാൻഡിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടിയിൽ നിന്നും നിരവധി വിവരങ്ങൾ ശേഖരിച്ച ശേഷം കുട്ടിയെ വീട്ടുകാർക്കൊപ്പം വിട്ടയക്കും.

Related Articles

Latest Articles