Monday, May 6, 2024
spot_img

രാഷ്ട്രീയ പോര് മുറുകുന്നു..! അങ്കത്തട്ടിൽ കെ സുധാകരനും,എം വി ഗോവിന്ദനും,കടലു താണ്ടി വന്നയാളെ കൈത്തോട് കാണിച്ച് പേടിപ്പിക്കാന്‍ നില്‍ക്കല്ലേയെന്ന് കെ പി സി സി പ്രസിഡന്റ്

സംസ്ഥാനത്ത് രാഷ്ട്രീയ പോര് മുറുകുകയാണ്.പോരിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരനും,സി പി എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദനുമാണ് മുന്നിട്ട് നിൽക്കുന്നത്. പോക്‌സോ കേസില്‍ കെ സുധാകരനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കി. എന്നാൽ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും വ്യക്തമാക്കിയിരിക്കുകയാണ്. കോടതിയില്‍ തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്നും കേസില്‍ നിഷ്പ്രയാസം നിരപരാധിത്വം തെളിയിക്കാനാവുമെന്ന്, ക്രൈംബ്രാഞ്ചിനു മുന്നില്‍ ചോദ്യം ചെയ്യലിനു ഹാജരാവും മുമ്പ് സുധാകരന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ആരോപണം ഉന്നയിച്ചത് പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണെന്നും അത് സംബന്ധിച്ച കൂടുതല്‍ വിശദീകരണം ഇന്നത്തേ ദേശാഭിമാനിയിലുണ്ടെന്നും കേസില്‍ കെ സുധാകരനെ പോലീസ് അറസ്റ്റ് ചെയ്താല്‍ അത് രാഷ്ട്രീയവൈരാഗ്യം തീര്‍ക്കലല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തന്റെ ഭാഗത്ത് ഒരു പാകപ്പിഴയും വന്നിട്ടില്ലെന്നും ഒരാളെയും ദുരുപയോഗം ചെയ്തിട്ടില്ലെന്നും ഒരാളില്‍നിന്നും കൈക്കൂലിയും വാങ്ങിയിട്ടില്ലെന്നുമാണ് സുധാകരന്റെ വാദം. താന്‍ കടലു താണ്ടി വന്നതാണെന്നും കൈത്തോടു കാണിച്ച് പേടിപ്പിക്കാനാവില്ലെന്നുമായിരുന്നു സുധാകരന്റെ പ്രതികരണം.

Related Articles

Latest Articles