Wednesday, December 24, 2025

ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം: ബിഹാറില്‍ 25 മലയാളികള്‍ കുടുങ്ങി കിടക്കുന്നു

ബിഹാര്‍: ഗംഗാ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ ബിഹാറില്‍ 25 മലയാളികള്‍ കുടുങ്ങി കിടക്കുന്നു. പാറ്റ്‌നയിലെ രാജേന്ദ്ര നഗറിലാണ് മലയാളികള്‍ കുടുങ്ങി കിടക്കുന്നത്. ശക്തമായ മഴയെ തുടര്‍ന്നാണ് ഗംഗാനദി കരകവിഞ്ഞൊഴുകിയത്.

താമസിച്ചിരുന്ന ഫ്‌ളാറ്റുകളുടെ ആദ്യനില വെള്ളത്തില്‍ മുങ്ങിയതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പുറത്തിറങ്ങാനാകാതെ കുടുങ്ങിയിരിക്കുകയാണ്. അതേസമയം, രക്ഷപ്രവര്‍ത്തര്‍ത്തനം പോലും തുടങ്ങിയിട്ടില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

മഴക്കെടുതിയില്‍ ഇതുവരെ ഉത്തരേന്ത്യയില്‍ മരിച്ചവരുടെ എണ്ണം 48 ആയി. ബീഹാറില്‍ രണ്ട് ദിവസം കൂടി മഴ തുടരുമെന്നതിനാല്‍ സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരും. ഉത്തര്‍പ്രദേശും ബീഹാറുമാണ് പ്രളയക്കെടുതിയില്‍ അകപ്പെട്ടിരിക്കുന്നത്.

Related Articles

Latest Articles