തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്‌ഥാനത്തു ഉണ്ടായ വിവിധ ബസ്സപകടങ്ങളിൽ മാത്രം 2825 പേരുടെ ജീവന്‍ ആണ് പൊലിഞ്ഞത് .
ഇതില്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ മാത്രം 1818 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . കെഎസ്‌ആര്‍ടിസി ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളില്‍ 1007 പേര്‍ക്കും നഷ്ടമായി .2015 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ മാസം വരെയുള്ള കണക്കുകളാണിത്.
ഇതേ കാലയളവില്‍ തന്നെ കെഎസ്‌ആര്‍ടിസി ബസുകള്‍ 4,847 അപകടങ്ങളില്‍ പെട്ടു. എന്നാല്‍ സ്വകാര്യ ബസുകള്‍ ഉള്‍പ്പെട്ട അപകടങ്ങളുടെ എണ്ണം ഇതിലും കൂടുതലാണ് . 11,904 അപകടങ്ങളാണ് ഈ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ ഉണ്ടാക്കിയത്.

