2nd day of 11th Anantapuri Hindu Mahasammella today with heated discussions; Three seminars and a general meeting; Goa Governor PS Sreedharan Pillai, K Surendran and KP Sasikala were the chief guests
തിരുവനന്തപുരം: പതിനൊന്നാമത് ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിവസത്തിന് നാരായണീയ പാരായണത്തോടെ തുടക്കം. വിവിധ വിഷയങ്ങളിൽ മൂന്നു സെമിനാറുകളാണ് സമ്മേളനത്തിൽ ഇന്ന് നടക്കുക. അധികാര കേന്ദ്രങ്ങളിലെ സ്ത്രീ സാന്നിധ്യം ഭാരതീയ സങ്കല്പത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന ആദ്യ സെമിനാറിൽ ബ്രഹ്മകുമാരി ഷീബ സംസാരിക്കും. മദ്ധ്യമങ്ങളിലെ ദേശവിരുദ്ധർ എന്ന വിഷയത്തിൽ ഡോ ഭാർഗ്ഗവ റാം, മനോഷി സിൻഹ തുടങ്ങിയവർ സംസാരിക്കും. ക്ഷേത്രങ്ങളും ഭക്തജനങ്ങളും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അഡ്വ കൃഷ്ണരാജ്, അഡ്വ ശങ്കു ടി ദാസ് എന്നിവർ സംസാരിക്കും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള മുഖ്യഥിതിയായിരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
ഇന്നലെ വൈകുന്നേരം നടന്ന പൊതുസമ്മേളനത്തോടെയാണ് പതിനൊന്നാമത് ഹിന്ദുമഹാസമ്മേളനത്തിന് തുടക്കമായത്. സ്വാമി ചിദാനന്ദപുരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമിസുകുമാരാനന്ദജി തുടങ്ങിയവർ മൂന്നു ഭദ്രദീപങ്ങൾ കൊളുത്തിയാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദു ധർമ്മ പരിഷത് ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി, മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ, സംവിധായകൻ രാമസിംഹൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വേദിയിൽ 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ രാമസിംഹൻ ഹിന്ദു ധർമ്മ പരിഷത്തിന്റെ ആദരവ് ഏറ്റുവാങ്ങി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…