Sunday, May 12, 2024
spot_img

ചൂടുപിടിച്ച ചർച്ചകളുമായി പതിനൊന്നാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിനം ഇന്ന്; മൂന്നു സെമിനാറുകളും പൊതുസമ്മേളനവും; ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയും, കെ സുരേന്ദ്രനും, കെ പി ശശികലയും വിശിഷ്ടാതിഥികൾ

തിരുവനന്തപുരം: പതിനൊന്നാമത് ഹിന്ദു മഹാസമ്മേളനത്തിന്റെ രണ്ടാം ദിവസത്തിന് നാരായണീയ പാരായണത്തോടെ തുടക്കം. വിവിധ വിഷയങ്ങളിൽ മൂന്നു സെമിനാറുകളാണ് സമ്മേളനത്തിൽ ഇന്ന് നടക്കുക. അധികാര കേന്ദ്രങ്ങളിലെ സ്ത്രീ സാന്നിധ്യം ഭാരതീയ സങ്കല്പത്തിൽ എന്ന വിഷയത്തിൽ നടക്കുന്ന ആദ്യ സെമിനാറിൽ ബ്രഹ്മകുമാരി ഷീബ സംസാരിക്കും. മദ്ധ്യമങ്ങളിലെ ദേശവിരുദ്ധർ എന്ന വിഷയത്തിൽ ഡോ ഭാർഗ്ഗവ റാം, മനോഷി സിൻഹ തുടങ്ങിയവർ സംസാരിക്കും. ക്ഷേത്രങ്ങളും ഭക്തജനങ്ങളും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ അഡ്വ കൃഷ്ണരാജ്, അഡ്വ ശങ്കു ടി ദാസ് എന്നിവർ സംസാരിക്കും. വൈകുന്നേരം നടക്കുന്ന സമ്മേളനത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള മുഖ്യഥിതിയായിരിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്‌ കെ പി ശശികല, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

ഇന്നലെ വൈകുന്നേരം നടന്ന പൊതുസമ്മേളനത്തോടെയാണ് പതിനൊന്നാമത് ഹിന്ദുമഹാസമ്മേളനത്തിന് തുടക്കമായത്. സ്വാമി ചിദാനന്ദപുരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സ്വാമിസുകുമാരാനന്ദജി തുടങ്ങിയവർ മൂന്നു ഭദ്രദീപങ്ങൾ കൊളുത്തിയാണ് സമ്മേളനം ഉദ്‌ഘാടനം ചെയ്തത്. തുടർന്ന് സ്വാമി ചിദാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. ഹിന്ദു ധർമ്മ പരിഷത് ചെയർമാൻ ചെങ്കൽ എസ് രാജശേഖരൻ നായർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം പൂയം തിരുന്നാൾ ഗൗരി പാർവതി ഭായി തമ്പുരാട്ടി, മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ, സംവിധായകൻ രാമസിംഹൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വേദിയിൽ 1921 പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ സംവിധായകൻ എന്ന നിലയിൽ രാമസിംഹൻ ഹിന്ദു ധർമ്മ പരിഷത്തിന്റെ ആദരവ് ഏറ്റുവാങ്ങി.

Related Articles

Latest Articles