സഹേൽ: ആഫ്രിക്കയിലെ ബുർക്കിനാ ഫാസോയിൽ (Burkina Faso) നടന്ന ഐസ് ആക്രമണത്തെ ശക്തമായി പ്രതിരോധിച്ച് സൈന്യം. സൈനികർ നടത്തിയ പ്രത്യാക്രമണത്തിൽ മുപ്പത് ഐ.എസ് ഭീകരരെ പിടികൂടി. അതോടൊപ്പം നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു. പതിവ് പട്രോളിംഗിനിറങ്ങിയ സുരക്ഷാ സംഘത്തിന് നേരെയാണ് സായുധരായ ഐ.എസ് ഭീകരർ ആക്രമണം നടത്തിയത്.
ആക്രമണത്തിൽ 12 സൈനികർക്ക് പരിക്കേറ്റു. സൗരോവ് പ്രവിശ്യയിൽ ഗോംബോരോ പട്ടണത്തിലാണ് അക്രമം നടന്നത്. മുപ്പതിലേറെ പേർ അടങ്ങുന്ന സംഘമാണ് സൈന്യത്തിന് നേരെ വെടിയുതിർത്തത്. തിരികെ വെടിവച്ച സൈന്യം അക്രമി സംഘത്തെ കീഴടക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ഐഎസ് ഭീകരർ 41 സുരക്ഷാ ഉദ്യോഗസ്ഥരെ മേഖലയിൽ വധിച്ചിരുന്നു. ലോറോം വടക്കൻ പ്രവിശ്യയിലാണ് അന്ന് അക്രമം നടന്നത്.

