Tuesday, October 6, 2026

വീണ്ടും പോലീസിന്റെ ക്രൂരത; ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്ത യാത്രക്കാരനെ തല്ലിവീഴ്ത്തി, ശേഷം ബൂട്ടിട്ട് ചവിട്ടി

കണ്ണൂര്‍: മാവേലി എക്സ്പപ്രസില്‍ എഎസ്‌ഐ യാത്രക്കാരനെ മര്‍ദ്ദിച്ചു. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്ത യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചു. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പോലീസുകാരന്‍ ടിക്കറ്റ് ചോദിച്ച്‌ യാത്രക്കാരനെ മര്‍ദ്ദിച്ചത്. സ്ലീപ്പര്‍ കംമ്ബാര്‍ട്ട് മെന്റിലേക്ക് പരിശോധനയുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന്‍ നിലത്തിരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്നും ജനറല്‍ ടിക്കറ്റ് മാത്രമേയുള്ളു എന്ന് യാത്രക്കാരന്‍ മറുപടി നല്‍കി. കയ്യിലുള്ള ടിക്കറ്റ് എടുക്കാന്‍ പൊലീസുകാരന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച്‌ ഇയാള്‍ ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച്‌ ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തുവെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇതേ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നയാള്‍ പറഞ്ഞു. മാവേലി എക്സ്പ്രസ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ടപ്പോഴായിരുന്നു മര്‍ദ്ദനമുണ്ടായത്.

Related Articles

Latest Articles