Saturday, May 4, 2024
spot_img

തായ്‌ലൻഡിൽ ജോലിക്കെത്തിയ 300 ലധികം ഇന്ത്യക്കാരെ ബന്ദികളാക്കി മ്യാൻമറിലേക്ക് കടത്തി; ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നുവെന്ന് പരാതി

ചെന്നൈ: 300 ലധികം ഇന്ത്യക്കാരെ തടങ്കലിലാക്കി ഭീഷണിപ്പെടുത്തി സൈബർ കുറ്റകൃത്യങ്ങൾ ചെയ്യിക്കുന്നതായി പരാതി. ജോലിയ്‌ക്കായി തായ്‌ലൻഡിലെത്തിയ ഇന്ത്യക്കാർക്കാണ് ഈ ദുരവസ്ഥ. തായ്‌ലൻഡിൽ നിന്നും ഇന്ത്യക്കാരെ മ്യാൻമറിലെ മ്യാവാഡിയിലാണ് ബന്ദികളാക്കിയിരിക്കുന്നതെന്നാണ് വിവരം. തടവിലാക്കപ്പെട്ടവരിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. മ്യാൻമർ ഗവൺമെന്റിന്റെ അധീനതയിലല്ലാത്തതും വംശീയ സായുധ ഗ്രൂപ്പുകളുടെ ആധിപത്യമുള്ളതുമായ സ്ഥലമാണ് മ്യാവാഡി.

തടവിലാക്കപ്പെട്ടവരുടെ ബന്ധുക്കൾക്ക് ബന്ദികളാക്കിയ സംഘം സന്ദേശമയച്ചതോടെയാണ് ദുരവസ്ഥ പുറത്തറിഞ്ഞത്. മലേഷ്യൻ ചൈനക്കാരാണ് തങ്ങളെ പിടികൂടിയതെന്ന് തമിഴ്‌നാട് സ്വദേശിനിയായ യുവതി വെളിപ്പെടുത്തി.

തങ്ങളെ മോചിപ്പിക്കാൻ ആവശ്യമായ സഹായങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും തമിഴ്‌നാട് സർക്കാരുകൾക്കും ബന്ദികൾ സന്ദേശമയച്ചു. ദിവസം 15 മണിക്കൂറോളം നിയമവിരുദ്ധമായ ജോലി ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചാൽ ക്രൂരമായി മർദ്ദിക്കുകയും ഷോക്കടിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് തടവിലാക്കപ്പെട്ടവർ വെളിപ്പെടുത്തി.

Related Articles

Latest Articles