Saturday, September 19, 2026

ഭാരതത്തിന് പ്രിയമേറുന്നു ! ഭാരതീയരായ വിദ്യാർത്ഥികൾക്കും! 2030 ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ വിദ്യാഭ്യാസ സൗകര്യമൊരുക്കും! പ്രഖ്യാപനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ

ദില്ലി : ഭാരതത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഫ്രാൻസിൽ കൂടുതൽ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളും അവസരങ്ങളും വാഗ്ദാനം ചെയ്ത് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. 75ാം റിപബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന പരേഡിൽ വിശിഷ്ടാതിഥിയായി ഭാരതത്തിലെത്തിയ മാക്രോൺ ആഘോഷങ്ങൾക്ക് തൊട്ടുമുൻപാണ് സമൂഹ മാദ്ധ്യമമായ എക്സിലൂടെ പ്രഖ്യാപനം നടത്തിയത്.

‘‘2030ൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികൾ ഫ്രാൻസിൽ. ഇതു സാധ്യമാക്കാൻ ശ്രമിക്കും’’–അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഫ്രഞ്ച് ഭാഷ പഠിക്കുന്നതിനായി പ്രത്യേകം സെന്ററുകൾ ആരംഭിക്കുമെന്നും സർവകലാശാലകളിൽ ചേരുന്നതിനായി ഫ്രഞ്ച് ഭാഷ നിർബന്ധമാകാത്ത രീതിയിൽ രാജ്യാന്തര നിലവാരത്തിൽ ക്ലാസുകൾ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫ്രാൻസിൽ പഠിച്ച പൂർവ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീസ നടപടിക്രമങ്ങൾ ലഘൂകരിക്കുന്ന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Related Articles

Latest Articles