Wednesday, May 15, 2024
spot_img

മൂന്നാമത് പാണ്ഡവീയ മഹാവിഷ്ണു സത്രം തിരുവാറന്മുളയിൽ മെയ് 10 മുതൽ 17 വരെ;പള്ളിയോട കരകളിലേക്കുളള ദീപ പ്രയാണ രഥയാത്രക്ക് ഉജ്വലമായ സ്വീകരണം

ആറന്മുള: തിരുവാറന്മുള ക്ഷേത്രത്തിൽ വൈശാഖ മാസ ആചരണത്തോട് അനുബന്ധിച്ച് സമാരംഭിക്കുന്ന പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മുന്നോടിയായി സമാരംഭിച്ച പള്ളിയോട കരകളിലേക്കുളള ദീപ പ്രയാണ രഥയാത്രക്ക് കരകളിലുടനീളം ഉജ്വലമായ സ്വീകരണം ലഭിച്ചു.

തിരുവാറന്മുള ക്ഷേത്ര സന്നിധിയിൽ വച്ച് ഇന്നലെ തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് രഥത്തിൽ ദീപം പകർന്നതോടെയാണ് യാത്ര ആരംഭിച്ചത്. യാത്രയെ കരക്കാർ വായ്ക്കുരവയും വഞ്ചിപ്പാട്ടുമായി സ്വീകരിച്ച് സത്ര നടത്തിപ്പിനാവശ്യമായ വിഭവ സമർപ്പണത്തിന് തുടക്കം കുറിച്ച് യാത്രയാക്കുകയുമാണ് .

രഥയാത്രയുടെ രണ്ടാം ദിനമായ ഇന്ന് കീഴ്ച്ചേരി മേൽ കരയിൽ യാത്രയുടെ ഉദ്ഘാടനം പളളിയോട സേവാ സംഘം എക്സിക്യൂട്ടീവ് അംഗം കെ ജി കർത്ത നിർവഹിച്ചു. സത്ര സമതി ചെയർമാൻ ബി.രാധാകൃഷ്ണ മേനോൻ അദ്ധ്യക്ഷത വഹിച്ചു. സത്രസമതി ജനറൽ കൺവീനർ കെ.ബി സുധീർ , പബ്ലിസിറ്റി കൺവീനർ സുരേഷ് കുമാർ , പള്ളിയോട ഭരണ സമതി അംഗങ്ങൾപങ്കെടുത്തു. രാവിലെ 8ന് തൊട്ടപ്പുഴശേരി കരയിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. യാത്ര വൈകുന്നേരം 5.30ന് ഇടശേരിമല കരയിൽ ലഭിച്ച സ്വീകരണത്തോടെ ആറന്മുളയിൽ സമാപിച്ചു. യാത്രയ്ക്ക് സത്ര സമിതി ചെയർമാൻ ബി രാധാകൃഷ്ണമേനോൻ, ജനറൽ കൺ വീ നർ കെ ബി സുധീർ, കൺവീനർ കെ ആർ രാജേഷ്, വി സുരേഷ് കുമാർ, അരുൺ എസ് നായർ, സുരേഷ് ബാബു, രാജേന്ദ്രൻ പുത്തേത്ത്, മനോജ്‌ കുമാർ, ശശികുമാർ, ജയപ്രകാശ്, ജയകുമാർ, അനിൽകുമാർ, ബ്ലോക്ക് മെമ്പർ അനില എസ് നായർ തുടങ്ങിയവർ ദീപ പ്രയാണ രഥയാത്രക്ക് നേതൃത്വം നൽകി.

അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ തത്സമയ കാഴ്ചകൾ ഭക്തജനങ്ങൾക്ക് തത്വമയി നെറ്റ് വർക്കിലൂടെ വീക്ഷിക്കാം. സത്രത്തിന്റെ തത്സമയ കാഴ്ചകൾ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ പ്രവേശിച്ച് വീക്ഷിക്കാവുന്നതാണ്

http://bit.ly/3Gnvbys

Related Articles

Latest Articles