Tuesday, December 30, 2025

ഝാര്‍ഖണ്ഡില്‍ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി

റാഞ്ചി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി. ആകെയുള്ള 81ല്‍ 17 സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 32 വനിതകളടക്കം 309 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്.

17 സീറ്റില്‍ രണ്ടെണ്ണം പട്ടികജാതി-പട്ടിക വര്‍ഗ സംവരണമാണ്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ എട്ട് ജില്ലകളിലായാണ് വ്യാപിച്ചു കിടക്കുന്നത്.

അഞ്ച് ഘട്ടങ്ങളുള്ള തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടം നവംബര്‍ 30നും രണ്ടാഘട്ടം ഡിസംബര്‍ ഏഴിനും പൂര്‍ത്തിയായിരുന്നു. നാലാംഘട്ടം ഡിസംബര്‍ 16നും അവസാനഘട്ടം ഡിസംബര്‍ 20നും നടക്കും. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.

Related Articles

Latest Articles